ദുബൈ: ദുബൈ കെ.എം.സി.സി. ചെറുവത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 17ന് ദുബൈയിൽ വെച്ച് നടത്തപ്പെടുന്ന ചെറുവത്തൂർകാരുടെ ഫാമിലി സംഗമം "മെഹ്ഫിൽ 2023" ചെറുവത്തൂർ ഗ്ലോബൽ ഫെസ്‌റ്റിന്റെ ലോഗോ പ്രകാശനം വ്യവാസായ പ്രമുഖനും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ മെട്രോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മുജീബ് മെട്രോ നിർവ്വഹിച്ചു.[www.malabarflash.com]മെഹ്ഫിൽ 2023 പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി. മുനീർ അൽ വഫ ഏറ്റുവാങ്ങിയ ചടങ്ങിൽ ടി.കെ.സി. അബ്ദുൽ ഖാദർ ഹാജി, സി.എച്ച്. ഷംസീർ, എ.സി. റഫീഖ്, വി.കെ. ഹസീബ് ഷബീർ കൈതക്കാട്, വി.കെ. റഹീം, ഹക്കീം തുരുത്തി, പി.എ. റിസ്വാൻ, എ.ഐ.കെ.എം.സി.സി. ബോംബെ പ്രതിനിധി ടി.കെ. സലാം ഐഡിയൽ എന്നിവർ സംബന്ധിച്ചു
0 Comments