NEWS UPDATE

6/recent/ticker-posts

ബേക്കൽ ഉപജില്ല സ്കൂൾ കായികമേള ബുധനാഴ്ച തുടങ്ങും

ഉദുമ: 2023-24 വർഷത്തെ ബേക്കൽ ഉപജില്ല സ്കൂൾ കായിക മേള ഒക്ടോബർ 4,5,6 തീയതികളിൽ ഉദുമ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കായിക മേളയിൽ ബേക്കൽ ഉപജില്ലയിലെ 65 സ്കൂളുകളിൽ നിന്നും കിഡീസ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2190 ഓളം കുട്ടികൾ പങ്കെടുക്കും. 170 ഇനങ്ങളിലാണ് മത്സരം.[www.malabarflash.com]

ബുധനാഴ്ച രാവിലെ 8.30 ന് പാലക്കുന്ന് ടൗണിൽ നിന്നും ദീപശിഖ കായിക താരങ്ങൾ റിലേ ആയി പള്ളം, ഉദുമ ടൗൺ, മാർക്കറ്റ് റോഡ്, നാലാംവാതുക്കൽ വഴി സ്കൂളിൽ എത്തിച്ച് മൈതാനിയിൽ തെളിയിക്കും.

രാവിലെ 9 മണി മുതൽ യുപി വിഭാഗം കുട്ടികളുടെ വിവിധ കായിക മത്സര ങ്ങൾ നടക്കും.

വ്യാഴാഴ്ച രാവിലെ 9 മണി ക്ക് കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ മേൽപ്പറമ്പ് സിഐ ടി ഉത്തംദാസ് സല്യൂട്ട് സ്വീകരിക്കും. ബേക്കൽ എഇഒ കെ അരവിന്ദ പതാക ഉയർത്തും. സിഎച്ച് കുഞ്ഞമ്പു എംഎൽഎ കായിക മേള ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർപേഴ്സൺ പി ലക്ഷ്മി അധ്യക്ഷത വഹിക്കും.ജനറൽ കൺവീനർ കെവി അഷ്റഫ് സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ മുഖ്യാതിഥിയാകും.

വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ എൻ ചന്ദ്രൻ അധ്യക്ഷത വഹിക്കും.ജോ. കൺവീനർ ടി അസീസ് സ്വാഗതം പറയും. കാസർകോട് ഡിഡിഇ എൻ നന്ദികേശ് മുഖ്യാതിഥിയാകും.

മത്സരത്തിൽ പങ്കെടുന്ന കായികതാരങ്ങൾക്കും സ്കൂൾ കുട്ടികൾക്കും ഒഫീഷ്യൽസിനും മൂന്ന് ദിവസവും വിഭവ സമൃദ്ധ മായ ഭക്ഷണം നൽകും.വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനി ക്കും.ഉദുമ പഞ്ചായത്തിലെ 21 വാർഡുകളിൽ മെമ്പർ മാരുടെയും സംഘാടക സമിതി ഭാരവാഹികളുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ വീടുകളും കടകളും സ്ഥാപനങ്ങളും കയറി ഫണ്ട് സമാഹരിച്ചു കൊണ്ടാണ് കായിക മേളയുടെ ചിലവ് കണ്ടെത്തിയത്.

കഴിഞ്ഞ 11 വർഷമായി ആതിഥേയരായ ഉദുമ ഗവ.ഹയർ സെക്കൻഡറി സ്കൂളാണ് ബേക്കൽ ഉപജില്ലാ സ്കൂൾ കായികമേള ചാമ്പ്യൻമാർ.

Post a Comment

0 Comments