Top News

മത്സരത്തിനിടെ കഴുത്തിന് മുറിവേറ്റ് അമേരിക്കന്‍ ഐസ് ഹോക്കി താരത്തിന് ദാരുണാന്ത്യം

മത്സരത്തിനിടെ കഴുത്തിന് മുറിവേറ്റ് അമേരിക്കന്‍ ഐസ് ഹോക്കി താരത്തിന് ദാരുണാന്ത്യം. മുന്‍ എന്‍എച്ച്എല്‍ താരം ആദം ജോണ്‍സണ്‍ ആണ് മരിച്ചത്. ബ്രിട്ടീഷ് പ്രൊഫഷണല്‍ ഐസ് ഹോക്കി ക്ലബ്ബുകളായ നോട്ടിംഗ്ഹാം പാന്തേഴ്‌സും ഷെഫീല്‍ഡ് സ്റ്റീലേഴ്‌സും തമ്മില്‍ ശനിയാഴ്ച നടന്ന മത്സരത്തിനിടെയാണ് താരത്തിന്റെ കഴുത്തിന് ആഴത്തില്‍ മുറിവേറ്റത്.[www.malabarflash.com]


താരത്തെ ഉടന്‍ ഷെഫീല്‍ഡ് നോര്‍ത്തേണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പിറ്റ്‌സ്ബര്‍ഗ് പെന്‍ഗ്വിന്‍സിനൊപ്പം 13 എന്‍എച്ച്എല്‍ ഗെയിമുകളില്‍ പ്രത്യക്ഷപ്പെട്ട താരമാണ് ആദം ജോണ്‍സണ്‍. അപകടത്തെ തുടര്‍ന്ന് എല്ലാ മത്സരങ്ങളും മാറ്റിവച്ചതായി EIHL അറിയിച്ചു.

ജോണ്‍സന്റെ ടീമായ നോട്ടിംഗ്ഹാം പാന്തേഴ്‌സ് ഞായറാഴ്ച മരണ വാര്‍ത്ത സ്ഥിരീകരിച്ചു. കളിയുടെ രണ്ടാം പകുതിയിലാണ് താരത്തിന് പരിക്കേറ്റത്. ഐസ് ഹോക്കി മത്സരത്തില്‍ കളിക്കാര്‍ ധരിക്കുന്ന ബ്ലേഡ് സ്‌കേറ്റ്‌സ് കൊണ്ട് കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് ആദം വീണതിന് പിന്നാലെ മത്സരം നിര്‍ത്തിവച്ചു.

Post a Comment

Previous Post Next Post