Top News

ഗ്രന്ഥശാലാദിനം അക്ഷരദീപം തെളിയിച്ച് ആചരിച്ചു

പരവനടുക്കം: ജി എൽ പി എസ് ചെമ്മനാട് ഈസ്റ്റിൽ ഗ്രന്ഥശാലാദിനം അക്ഷരദീപം തെളിയിച്ച് ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പുസ്തക പ്രദർശനം, അമ്മ വായന എന്നീ പരിപാടികൾ സംഘടിപ്പിച്ചു.[www.malabarflash.com]


വാർഡ് മെമ്പർ ചന്ദ്രശേഖരൻ കുളങ്ങര ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം എച്ച് സാലിക് അധ്യക്ഷത വഹിച്ചു.എസ് എം സി ചെയർമാൻ ജയരാജൻ മാടിക്കാൽ, പിടിഎ വൈസ് പ്രസിഡണ്ട് മോഹനൻ തായന്നൂർ, മദർ പിടിഎ പ്രസിഡണ്ട് സിൽവീന അബ്ബാസ്,അസീസ് തായത്തൊടി, മുകേഷ് വർത്തോട് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സി കെ വേണു സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് സമീറ ഇബ്രാഹിം നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post