Top News

ബേക്കൽ ഉപജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 5,6,7 തീയതികളിൽ

ഉദുമ: 2023 വർഷത്തെ ബേക്കൽ ഉപജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 5,6,7 തീയതികളിൽ ഉദുമ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് നടത്തുവാൻ സംഘാടക സമിതി യോഗം തീരുമാനിച്ചു.[www.malabarflash.com]


ഉപജില്ലയിലെ 65 ൽ പരം സ്കൂളുകളിൽ നിന്നായി പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള മൂവായിര ത്തോളം കായിക താരങ്ങൾ മേളയിൽ മാറ്റുരയ്ക്കും. മൂന്നു ദിവസങ്ങളി ലായി നടക്കുന്ന മേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. 

സംഘാടക സമിതി രൂപീകരണ യോഗം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻ്റ് ചന്ദ്രൻ നാലാംവാതുക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെവി അഷ്റഫ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കൃഷ്ണൻ മുഖ്യാതിഥിയായി. ബേക്കൽ എഇഒ കെ അരവിന്ദ കായിക മേളയെ കുറിച്ച് വിശദീകരിച്ചു.

സംഘാടക സമിതി:  രാജ് മോഹൻ ഉണ്ണിത്താൻ എംപി, സിഎച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എംകെ വിജയൻ, ജില്ലാ കലക്ടർ കെ ഇമ്പശേഖരൻ, പിടിഎ പ്രസിഡൻ്റ് സത്താർ മുക്കുന്നോത്ത്, കാസർകോട് ഡിഡിഇ എൻ നന്ദി കേശൻ, കാഞ്ഞങ്ങാട് ഡിഇഒ ബാലദേവി (രക്ഷാധികാരികൾ)

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി (ചെയർ) പിടിഎ വൈസ് പ്രസിഡൻ്റ് ചന്ദ്രൻ നാലാം വാതുക്കൽ (വർക്കിംഗ് ചെയർ) പ്രിൻസിപ്പാൾ ഇൻചാർജ് കെവി അഷ്റഫ് (ജന.കൺ) ഹെഡ്മാസ്റ്റർ ഇൻ ചാർജ് ടി അസീസ് (ജോ.കൺ.), ടിവി ബാബു സുരേഷ് (ഓർഗ.സെക്ര)

Post a Comment

Previous Post Next Post