Top News

കെ.എം.അബ്ബാസിനും സാദിഖ് കാവിലിനും ഹരിതം–കൊച്ചുബാവ സാഹിത്യ പുരസ്കാരം

ദുബൈ: ഹരിതം ബുക്സിൻ്റെ ജൂബിലി വർഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഹരിതം– ടി.വി.കൊച്ചുബാവ സാഹിത്യ പുരസ്കാരങ്ങൾ കാസർകോട് സ്വദേശികളായ കെഎം.അബ്ബാസിനും സാദിഖ് കാവിലിനും. കെ.എം.അബ്ബാസിൻ്റെ സമ്പൂർണ കഥകൾക്കും സാദിഖ് കാവിലിൻ്റെ ഖുഷി എന്ന ബാലസാഹിത്യത്തിനുമാണ് പുരസ്കാരം.[www.malabarflash.com] 

ഈ വർഷം നവംബർ 1 മുതൽ 11 വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുന്ന 42–ാമത് രാജ്യാന്തര പുസ്തകമേളയിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ഹരിതം ബുക്സിൻ്റെ പ്രതാപൻ തായാട്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മൊമെൻ്റോയും പ്രശസ്തിപത്രവും 5,000 രൂപയുടെ പുസ്തകങ്ങളുമാണ് അവാർഡ്. മലയാള സാഹിത്യത്തിന് ആധുനികതയുടെ പുതുയ ദിശാബോധം നൽകിയ, ദീർഘകാലം യുഎഇയിൽ പ്രവാസിയായിരുന്ന ടി.വി.കൊച്ചുബാവയുടെ സ്മരണയ്ക്കാണ് അവാർഡ് ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ച് വർഷത്തിലേറെയായി ദുബൈയിൽ മലയാള മനോരമ റിപോർട്ടറാണ് മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ കാവുഗോളി ചൗക്കി സ്വദേശിയായ സാദിഖ് കാവിൽ. പരേതരായ കാവിൽ സുലൈമാൻ ഹാജി–മറിയമ്മ ദമ്പതികളുടെ മകനാണ്. ദുബൈയിൽ സിറാജ് പത്രത്തിൻ്റെ എഡിറ്റർ ഇൻ ചാർജാണ് കെ.എം.അബ്ബാസ്.

Post a Comment

Previous Post Next Post