Top News

കളിപ്പാട്ടം ആവശ്യപ്പെട്ട മൂന്നുവയസ്സുകാരനെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

റായ്പൂർ: കളിപ്പാട്ടം ആവശ്യപ്പെട്ട മൂന്നുവയസ്സുള്ള മകനെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ചത്തീസ്ഗഢിലെ കോർബ ജില്ലയിലെ ബാൽക്കോ നഗറിലാണ് സംഭവം. മകനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച പിതാവ് അമർ സിങ് മാഞ്ചി (38) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.[www.malabarflash.com]


കഴിഞ്ഞദിവസം രാത്രി മകനൊപ്പം കളിക്കുകയായിരുന്ന പിതാവ് കുട്ടി കൂടുതൽ കളിപ്പാട്ടങ്ങൾ ആവശ്യപ്പെട്ടതിൽ പ്രകോപിതനായി മുന്നിലുണ്ടായിരുന്ന കത്തിയെടുത്ത് കഴുത്ത് മുറിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. വീട്ടുകാർ അറിയുന്നതിന് മുമ്പ് പിതാവും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവമറിഞ്ഞ പൊലീസ് ഉടൻ സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ പ്രതി ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ മൊഴിയെടുക്കാനായിട്ടില്ല. കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു

Post a Comment

Previous Post Next Post