Top News

27 കാരനായ ബോഡി ബില്‍ഡര്‍ ഹൃദയാഘാതം കാരണം മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ബോഡി ബിൽഡർ 27–ാം വയസ്സിൽ ഹൃദയാഘാതം കാരണം മരിച്ചു. നലാസോപര ഈസ്റ്റിലെ ആരം കോളനിയിൽ താമസിക്കുന്ന അജിന്‍ക്യ കദാം ആണ് മരിച്ചത്.[www.malabarflash.com]

75 കിലോ ഗ്രാം വിഭാഗത്തിൽ നിരവധി വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ള ബോഡി ബിൽഡറാണ് അജിൻക്യ.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അജിൻക്യയെ കഴിഞ്ഞ ദിവസം മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിലെത്തിക്കും മുന്‍പു തന്നെ അജിൻക്യ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വീട്ടിൽ വച്ചാണ് അജിൻക്യയ്ക്ക് ഹൃദയാഘാതമുണ്ടായത്.

Post a Comment

Previous Post Next Post