NEWS UPDATE

6/recent/ticker-posts

'ഒരു നിഷ്കളങ്ക ബാല്യം കൂടി, സമനില തെറ്റിയ പോലീസിന്‍റെ പോക്ക് എങ്ങോട്ട്'; വിമ‍ർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: കുമ്പളയിലെ വിദ്യാർഥിയുടെ മരണത്തിൽ പോലീസിനെതിരെ കടുത്ത വിമര്‍ശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. ആവേശ തള്ളിച്ചയിൽ സ്ഥലകാല ബോധമില്ലാത്ത ചില പോലീസുകാര്‍ കാട്ടിക്കൂട്ടിയ പരക്രമത്തിനെതിരെ നടപടി വേണമെന്ന് എംപി ആവശ്യപ്പെട്ടു.[www.malabarflash.com]


പോലീസ് ഏകദേശം ആറ് ആറ് കിലോമീറ്റര്‍ വാഹനത്തെ പിന്തുടര്‍ന്നു. ഇതേത്തുടര്‍ന്നാണ് കാറിന്റെ നിയന്ത്രണം തെറ്റി വണ്ടി കുളത്തൂർ പള്ളം എന്ന സ്ഥലത്ത് തല കീഴായി മറിഞ്ഞതെന്നും രാജ്മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്കിൽ കുറിച്ചു. കാർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കാസർകോട് പേരാൽ സ്വദേശി ഫർഹാസ് (17) ആണ് മരിച്ചത്.

സുഹൃത്തുക്കളുമായി സഞ്ചരിക്കുമ്പോൾ പോലീസിനെ വെട്ടിച്ച് പോകുന്നതിനിടയിൽ കാർ മറിഞ്ഞാണ് പരിക്കേറ്റത്. ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. മുസ്ലിം ലീഗും വിഷയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

രാജ്മോഹൻ ഉണ്ണിത്താന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം 

ഒരു നിഷ്കളങ്ക ബാല്യം കൂടി പോലീസുകാരുടെ അനാസ്ഥ കാരണം ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു... സമനില തെറ്റിയ കേരള പൊലീസിന്റെ ഈ പോക്ക് എങ്ങോട്ടാണ്... അംഗടിമുഗർ ഹയർ സെക്കൻണ്ടറി സ്കൂളിൽ +2 വിദ്യാർത്ഥിയും കുമ്പളയിലെ സഫിയയുടെ മകനുമായ 17 വയസ്സുക്കാരൻ ഫർഹാസ് സ്കൂളിലെ ഓണ പരിപാടി ദിവസം ഉച്ചയ്ക്ക് പള്ളിക്ക് പോകാൻ വേണ്ടി സുഹൃത്കൾക്കൊപ്പം കാറിൽ പോകുമ്പോൾ അംഗഡിമൊഗറിൽ വെച്ച് കുമ്പള പോലീസ് കാറിന് കൈ കാണിച്ചു വണ്ടി നിർത്തുകയും കാറിന്റെ ഡോർ ചവിട്ടുകയും ചീത്തവിളിക്കുകയും ചെയ്തു ഇതിനെ തുടർന്ന് കുട്ടികൾ പേടിച്ചു വിറച്ച് കാർ പെട്ടെന്ന് ഓടിച്ച് പോകുകയും പിന്നാലെ പോലിസ് വണ്ടി ഏകദേശം 6 കിലോമീറ്ററോളം ചെയ്‌സ് ചെയ്പ്പെട്ടതിനെ തുടർന്ന് കാറിന്റെ നിയന്ത്രണം തെറ്റി വണ്ടി കുളത്തൂർ പള്ളം എന്ന സ്ഥലത്ത് തല കീഴായി മറിഞ്ഞതിനെ തുടർന്ന് സാരമായ പരിക്ക് പറ്റി സ്പൈനൽ കോഡ് തകർന്ന് മംഗാലാപുരം ഹോസ്പിറ്റൽ അബോധാവസ്ഥയിൽ ഡോക്ടർമാർ പോലും കയ്യൊഴിഞ്ഞ വിവരം അറിഞ്ഞത് മുതൽ സ്ഥലം എം എൽ എയുമായും മറ്റു പ്രാദേശിക പാർട്ടി പ്രവർത്തകരുമായും ബന്ധുക്കളുമായും ബന്ധപ്പെട്ടു സംസാരിച്ചിരുന്നു. എന്നാൽ തികച്ചും നിർഭാഗ്യക്കരമെന്നു പറയട്ടെ... എംഎസ്എഫ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ കൂടിയായ അംഗഡിമുഗർ സ്കൂളിലെ വിദ്യാർഥി നമ്മെ അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു എന്ന വിവരം വളരെയധികം ഞെട്ടലൂടെയാണ് ശ്രവിച്ചത്...

തിരുവോണ ദിവസം ആയതിനാൽ തിരുവനന്തപുരത്തെ വസതിയിൽ കുടുംബത്തോടൊപ്പമാണ് ഞാൻ ഉള്ളത്.. എങ്കിലും ഏറ്റവും ദുഖകരമായ ഈ വാർത്ത അറിഞ്ഞത് മുതൽ പ്രാദേശിക പാർട്ടി നേതൃത്വമായും.. ജനപ്രതിനിധികളുമായും സംസാരിക്കുകയും, ജില്ലാ പോലീസ് മേധാവി ജില്ല കളക്ടർ എന്നിവരുമായും സംസ്ഥാനത്തെ ഉന്നത പോലീസ് വൃത്തങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ട്... 

ആവേശ തള്ളിച്ചയിൽ സ്ഥല കാല ബോധമില്ലാത്ത ചില പോലീസ്കാർ കാട്ടിക്കൂട്ടിയ പരക്രമത്തിന് ബലിയാടാകേണ്ടി വന്ന ഒരു പൊന്നു മോന്റെ ജീവൻ തന്നെ നഷ്ട്ടപ്പെട്ട ഈ സംഭവത്തിന്‌ ഉത്തരവാദപ്പെട്ട.. അനാസ്ഥ കാണിച്ച കുമ്പള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് സംസ്ഥാന അഭ്യന്തര വകുപ്പിനോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.. 

മേലിലും ഇത്തരം നിയമം നടപിലാക്കേണ്ടവർ തന്നെ നിയമം തെറ്റിക്കുന്ന അവസ്ഥകൾ നാട്ടിൽ ഉണ്ടായിക്കൂടാ...ശക്തമായി പ്രതിഷേധിക്കുന്നതോടൊപ്പം കുടുംബത്തിന്റെയും നാടിന്റെയും ദുഖത്തിൽ പങ്കു ചേരുകയാണ്... ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Post a Comment

0 Comments