Top News

നൂറു വർഷ മികവിൽ പള്ളിക്കര സഹകരണ ബാങ്കിന് ആദരം

പള്ളിക്കര: നൂറു വർഷം പിന്നിട്ട പള്ളിക്കര സർവീസ് സഹകരണ ബാങ്കിന് ആദരം. സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ്, പ്രവർത്തന രംഗത്ത് നൂറ് വർഷം പൂർത്തിയാക്കിയ സഹകരണ സ്ഥാപനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണിത്.[www.malabarflash.com] 

1921ൽ തുടങ്ങി നൂറു വർഷം പിന്നിട്ട പള്ളിക്കര സർവീസ് സഹകരണ ബാങ്കിന് വേണ്ടി വകുപ്പ് മന്ത്രി വി. എൻ. വാസവനിൽ നിന്ന് ബാങ്ക് പ്രസിഡന്റ് കെ.രവിവർമ്മൻ, സെക്രട്ടറി കെ.പുഷ്കരാക്ഷൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി. വി. ജോയി അധ്യക്ഷനായി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post