Top News

സഹപാഠിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ഉഡുപ്പിയിൽ 3 പേരെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു

ബെംഗളൂരു: സഹപാഠിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച മൂന്ന് മെഡിക്കൽ വിദ്യാർഥികളെ കോളേജിൽ നിന്ന് പുറത്താക്കി. കർണാടകയിലെ ഉഡുപ്പിയിലെ മെഡിക്കൽ കോളേജിലാണ് സംഭവം. അലിമതുൽ ഷൈഫ, ഷബാനാസ്, ആലിയ എന്നീ വിദ്യാർഥിനികളെയാണ് അധികൃതർ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തത്.[www.malabarflash.com]


സഹപാഠിയായ വിദ്യാർഥിനി കുളിക്കുമ്പോഴും, ശൗചാലയത്തിൽ പോകുമ്പോഴും ഇവർ ഫോണിൽ ദൃശ്യം പകർത്തിയിരുന്നുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. സംഭവം പുറത്തായതോടെ കോളേജിൽ വൻ പ്രതിഷേധം ഉയർന്നു. തുടർന്ന് മൂന്നുപേരെയും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

മൊബൈൽ അനുവദനീയമല്ലാത്ത കോളേജിലേക്ക് മൊബൈൽകൊണ്ടു വന്നു, അതുപയോഗിച്ച് കുളിമുറി ദൃശ്യങ്ങൾ പകർത്തി എന്നീ രണ്ടു കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

Post a Comment

Previous Post Next Post