Top News

ചിക്കന്‍ വീണ് പൊള്ളലേറ്റ സംഭവം; എട്ടുവയസുകാരിക്ക് മക്‌ഡൊണാള്‍ഡ്‌സ് നല്‍കിയത് 6.5 കോടി

ചിക്കന്‍ നഗ്ഗെറ്റ്‌സ് വീണതിനെത്തുടര്‍ന്ന് പൊള്ളലേറ്റ കുട്ടിയ്ക്ക് ഭീമന്‍ നഷ്ടപരിഹാരം നല്‍കി മക്‌ഡൊണാള്‍ഡ്‌സ്. ഫ്‌ളോറിഡ സ്വദേശിയായ എട്ടു വയസുകാരിക്ക് ആറരക്കോടി ((800,000 ഡോളർ) രൂപയാണ്
പ്രമുഖ ഭക്ഷണ വ്യാപാര ശൃംഖല നല്‍കിയത്.[www.malabarflash.com]

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് അപകടണ്ടാക്കിയ രീതിയില്‍ ചൂടുള്ള ഭക്ഷണം നല്‍കിയതിന് 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുട്ടിയുടെ കുടുംബം കേസ് നല്‍കിയത്. ഒലിവിയ എന്ന പെണ്‍കുട്ടിയ്ക്കാണ് 2019-ല്‍ പൊള്ളലേറ്റത്. അപകടം നടക്കുന്ന സമയത്ത് നാലുവയസായിരുന്നു പെണ്‍കുട്ടിയുടെ പ്രായം.

കുട്ടിയുടെ കാലിലാണ് ചിക്കന്‍ നഗ്ഗെറ്റ്‌സ് വീണ് പൊള്ളലേറ്റത്. മക്‌ഡോണാള്‍ഡ്‌സിലെ ഡ്രൈവ് ത്രൂവില്‍ നിന്ന് വാങ്ങിയ ഹാപ്പി മീല്‍ ബോക്‌സില്‍ നിന്നാണ് ചൂടേറിയ ചിക്കന്‍ കുട്ടിയ കാലില്‍ വീണത്. കുട്ടിയ്ക്ക് ഉണ്ടായ ശാരീകികമായും മാനസികമായ വേദനയ്ക്ക് പകരമായി നഷ്ട പരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

കുട്ടിയുടെ കാലിനേറ്റ പൊള്ളലടക്കമുള്ള ചിത്രം അഭിഭാഷകന്‍ കോടതിയുമായി പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള കോടതിവിധി വന്നത്. മൂന്ന് ആഴ്ചകള്‍ കൊണ്ട് ഉണങ്ങിയ മുറിവിന് ഇത്രയും തുക നഷ്ട പരിഹാരം നല്‍കാനാവില്ലെന്നായിരുന്നു മക്‌ഡൊണാള്‍ഡ്‌സ് വാദിച്ചു.

'ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ കമ്പനി പാലിക്കുന്നുണ്ട്. സാല്‍മൊണല്ല വിഷബാധ ഒഴിവാക്കുന്നതിന് നഗ്ഗറ്റുകള്‍ക്ക് വേണ്ടത്ര ചൂട് ആവശ്യമാണ്. ഡ്രൈവ്-ത്രൂവില്‍ നിന്ന് പുറത്തുകടന്നാല്‍ ഭക്ഷണത്തിന് എന്താണ് സംഭവിക്കുന്നതെന്ന് കമ്പനിയുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും അവര്‍ വാദിച്ചു. എന്നാല്‍ ഭക്ഷണകാര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടെന്നും ഇത് കുട്ടിയ്ക്ക് പരിക്ക് സംഭവിക്കുവാന്‍ കാരണമായെന്നും കോടതി കണ്ടെത്തി.

Post a Comment

Previous Post Next Post