Top News

210 കിലോ ഭാരമുള്ള ബാർബെൽ ഉയർത്താൻ ശ്രമം; കഴുത്തിൽ പതിച്ച് ഫിറ്റ്നസ് ട്രെയിനർക്ക് ദാരുണാന്ത്യം

ബാലി:ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ കഴുത്തിൽ പതിച്ച് ഇന്തോനേഷ്യൻ ഫിറ്റ്നസ് ഇൻഫ്ളുവൻസർ ജസ്റ്റിൻ വിക്കിക്ക് ദാരുണാന്ത്യം. ബാർബെൽ ഉയര്‍ത്തി സ്ക്വാറ്റ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.[www.malabarflash.com]


ജസ്റ്റിൻ ബാർബെൽ ഉയർത്താൻ ശ്രമിക്കുന്നതും, ഭാരം താങ്ങാൻ സാധിക്കാതെ പിറകോട്ട് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ബാർബെൽ കഴുത്തിൽ പതിച്ചതാണ് അപകടത്തിനിടയാക്കിയത്.

ജസ്റ്റിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച്, ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്തോനേഷ്യയിൽ യുവാക്കളുടെ ഇഷ്ട ഫിറ്റ്നസ് ട്രെയിനറാണ് ജസ്റ്റിൻ.

Post a Comment

Previous Post Next Post