Top News

വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് 1,59 കോടി രൂപയുടെ നഷ്ടപരിഹാരം

പത്തനംതിട്ട: വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് 1,58,76,192 രൂപയുടെ നഷ്ടപരിഹാരം. പ്രക്കാനം കുട്ടിപ്ലാക്കല്‍ കെ എം ബേബിയുടെ മകന്‍ അഖില്‍ കെ ബേബിക്കാണ് (24) പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ജഡ്ജി ജി പി ജയകൃഷ്ണന്‍ നഷ്ടപരിഹാരം അനുവദിച്ചത്.[www.malabarflash.com]


2017 ജൂലൈ 25ന് ഇലന്തൂര്‍-ഓമല്ലൂര്‍ റോഡിലാണ് അപകടമുണ്ടായത്. അഖില്‍ ഓടിച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ എതിര്‍ദിശയില്‍ വന്ന മറ്റൊരു മോട്ടോര്‍ സൈക്കിള്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അഖില്‍ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ മിഷന്‍ കോളജിലും ചികിത്സി തേടിയെങ്കിലും 90 ശതമാനം സ്ഥിരവൈകല്യം ഉണ്ടായതായി മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

യു എ ഇയില്‍ ജോലി ചെയ്തിരുന്ന അഖില്‍ അവധിക്കു നാട്ടിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. അഭിഭാഷകന്‍ എന്‍ ബാബു മുഖേന ഫയല്‍ ചെയ്ത ഹരജിയിലാണ് വിധി.

Post a Comment

Previous Post Next Post