Top News

ദീര്‍ഘകാലം ജാമിഅ സഅദിയ്യയില്‍ ഡ്രൈവറായിരുന്ന ഉമര്‍ മാക്കോട് അന്തരിച്ചു

ദേളി: ദീര്‍ഘകാലം ജാമിഅ സഅദിയ്യയില്‍ ഡ്രൈവറായി സേവനം ചെയ്തു വന്ന ഉമര്‍ മാക്കോട് (75) അന്തരിച്ചു . മൂന്ന് പതിറ്റാണ്ടുകള്‍ സഅദിയ്യ സ്ഥാപങ്ങളിലെ വിവിധ വാഹനങ്ങളില്‍ ഡ്രൈവര്‍ ജോലി ചെയ്തു.[www.malabarflash.com] 

സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രിയപ്പെട്ട ആളായിരുന്ന ഉമ്മര്‍ച്ചയുടെ ജനാസ അവസാനമായി സഅദിയ്യയിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളും ഉസ്താദുമാരും സഹപ്രവര്‍ത്തകരും വിതുമ്പി.

ജാമിഅ സഅദിയ്യയില്‍ നടന്ന ജനാസ നിസ്‌ക്കാരത്തിന് സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി. മുഹമ്മദ് സ്വാലിഹ് സഅദി പ്രാര്‍ത്ഥന നടത്തി. ശരീഅഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ എ പി അബ്ദുള്ള മുസ്ലിയാര്‍ മണിക്കോത്ത്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്ല ഫൈസി മൊഗ്രാല്‍, കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, ഷറഫൂദ്ദീന്‍ സഅദി, ഉസ്മാന്‍ സഅദി കൊട്ടപ്പുറം, ഇംഗ്ലീഷ് മീഡിയം പ്രിന്‍സിപ്പാള്‍ സയ്യിദ് മുഹമ്മദ് അലി ശിഹാബ്, മാനേജര്‍ എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, സുലൈമാന്‍ ഹാജി വയനാട്, അബ്ദുല്ല ടി പി, തുടങ്ങിയവര്‍ സംബന്ധിച്ചു.

സഅദിയ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി കുറ, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അനുശോചിച്ചു.

പരേതന് വേണ്ടി മയ്യത്ത് നിസ്‌കരിക്കാനും മഗ്ഫിറത്തിന് പ്രാര്‍ത്ഥിക്കാനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

ഭാര്യ സുഹറ, മക്കള്‍: അബ്ദുല്‍ ഖാദര്‍ (ഡ്രൈവര്‍ സഅദിയ്യ), റാഫി, ആയിഷ, സൈനബ, മരുമക്കള്‍ : അബ്ദുള്ള, അന്‍വര്‍

Post a Comment

Previous Post Next Post