Top News

പ്രവാസിയെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

റിയാദ്: സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസി തൊഴിലാളിയെ അധിക്ഷേപിച്ചുകൊണ്ട് വീഡിയോ ചിത്രീകരിച്ചവരെ പിടികൂടാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. രണ്ടംഗ സംഘമാണ് പ്രവാസിയെ അപമാനിക്കുന്ന തരത്തില്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇതിലൊരാള്‍ സ്‍ത്രീ വേഷം ധരിച്ച് ഒരു വാഹനത്തില്‍ ഇരുന്നാണ് വീഡിയോയില്‍ പ്രത്യക്ഷ്യപ്പെട്ടത്.[www.malabarflash.com]


മാന്യതയ്ക്ക് നിരക്കാത്ത സംസാരവും അപമാനകരമായ ചേഷ്ടകളും നിറഞ്ഞ വീഡിയോ ക്ലിപ്പ് ഒരു പ്രവാസിയെ അപമാനിച്ചുകൊണ്ടാണ് ഇവര്‍ തയ്യാറാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇത് വ്യാപകമായി പ്രചരിച്ചതിനൊപ്പം രാജ്യത്തെ പൊതുസുരക്ഷാ വകുപ്പ് അധികൃതരുടെ ശ്രദ്ധയിലും എത്തി. ഇതോടെയാണ് രണ്ട് പേരെയും പിടികൂടി നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടത്. 

വ്യക്തികളെ അപമാനിക്കുന്നത് ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സൗദി അറേബ്യയില്‍ ശക്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്.

Post a Comment

Previous Post Next Post