Top News

ക്രിക്കറ്റിനിടെ പുറത്താക്കിയതിൽ പക, ബോളറെ ബാറ്റർ ശ്വാസം മുട്ടിച്ചുകൊന്നു

കാൻപൂര്‍: സൗഹൃദ ക്രിക്കറ്റ് മത്സരത്തിനിടെ പുറത്താക്കിയതിന് ബോളറെ ബാറ്റർ ശ്വാസം മുട്ടിച്ചുകൊന്നു. ഉത്തർപ്രദേശിലെ കാൻപൂരിൽ തിങ്കളാഴ്ച വൈകിട്ടാണു സംഭവം. സ്പിൻ ബോളറായ സച്ചിനാണു കൊല്ലപ്പെട്ടത്. മത്സരത്തിനിടെ ഹർഗോവിന്ദ് എന്ന ബാറ്ററെ സച്ചിൻ പുറത്താക്കിയിരുന്നു. മത്സര ശേഷം സഹോദരനുമായെത്തിയ ഹർഗോവിന്ദ് സച്ചിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.[www.malabarflash.com]


കാന്‍പൂരിലെ ഗാദംപൂർ മേഖലയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണു കുട്ടികള്‍ കളിക്കാനിറങ്ങിയത്. ഹർഗോവിന്ദ് പുറത്തായതിനു പിന്നാലെയാണു പ്രശ്നങ്ങളുടെ തുടക്കം. സഹോദരന്റെ സഹായത്തോടെ ഹർഗോവിന്ദ് സച്ചിനെ കൊല്ലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ് സച്ചിന്റെ കുടുംബം സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

കൊല ചെയ്ത ഹർഗോവിന്ദും സഹോദരനും ഒളിവിലാണെന്നാണു വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും അന്വേഷണം നടക്കുന്നുണ്ടെന്നും എസിപി ദിനേഷ് ശുക്ല വ്യക്തമാക്കി.

Post a Comment

Previous Post Next Post