Top News

കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ ചെളിയിലകപ്പെട്ട് മുങ്ങി മരിച്ചു

പട്ടാമ്പി: പട്ടാമ്പി വളളൂര്‍ മേലേകുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.വളളൂരില്‍ താമസിക്കുന്ന കൊടല്ലൂര്‍ മാങ്കോട്ടില്‍ സുബീഷിന്റെ മകന്‍ അശ്വിന്‍(12), വളാഞ്ചേരി പേരശന്നൂര്‍ പന്നികോട്ടില്‍ സുനില്‍കുമാറിന്റെ മകന്‍ അഭിജിത്ത്(13)എന്നിവരാണ് മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച മൂന്ന് മണിയോടെയായിരുന്നു സംഭവം. വളളൂര്‍ മേലേകുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കാന്‍ പോയതായിരുന്നു വിദ്യാര്‍ഥികള്‍. പത്തിലേറെ കുട്ടികള്‍ ഇവിടെ എത്തിയിരുന്നുവെന്നാന്നാണ് പറയുന്നത്. ഇതിനിടെ അശ്വിനും അഭിജിത്തും കുളത്തിലെ ചെളിയില്‍ അകപ്പെടുകയായിരുന്നു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരനടക്കമുളളവര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റ് കുട്ടികള്‍ പ്രദേശവാസികളെ അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ സമീപവാസികളാണ് ഇരുവരെയും കരയ്ക്കു കയറ്റിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post