Top News

തിരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രസവിച്ചു

തിരഞ്ഞെടുപ്പ് പ്രചാരണം ഏതൊരു സ്ഥാനാര്‍ഥിയേയും സംബന്ധിച്ച് നിര്‍ണായകമായ കാര്യമാണ്. വോട്ട് ചെയ്യേണ്ട ദിവസം അടുക്കുന്നതിന് അനുസരിച്ച് ്അവര്‍ പ്രചാരണം ശക്തമാക്കുകയും ചെയ്യും. വ്യക്തിപരമായ എല്ലാ വിഷയങ്ങളും മാറ്റിവെച്ച് അവര്‍ കൂടുതല്‍ വോട്ട് കണ്ടെത്താനുള്ള എല്ലാ പരിശ്രമങ്ങളും നടത്തും.[wwww.malabarflash.com]


എന്നാല്‍ തായ്‌ലന്‍ഡില്‍ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മുമ്പ് ഒരു സ്ഥാനാര്‍ഥി കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. അതും വെറും സ്ഥാനാര്‍ഥിയല്ല, മെയ് 14-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദത്തിന് വേണ്ടി മത്സരിക്കുന്ന പൈത്തോങ്താണ്‍ ഷിനാവാത്രയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഫ്യൂ തായ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയ പൈത്തോങ്താണിന്റെ രണ്ടാമത്തെ കുഞ്ഞാണിത്.

മുപ്പത്തിയാറുകാരിയ അവര്‍ തായ്‌ലന്‍ഡിലെ മുന്‍ പ്രധാനമന്ത്രിയും കോടീശ്വരനുമായ തക്‌സിന്‍ ഷിനാവാത്രയുടെ മകളാണ്. 2006-ല്‍ അഴിതമതി ആരോപണത്തെ തുടര്‍ന്നുണ്ടായ സൈനിക അട്ടിമറിയില്‍ സ്ഥാനം നഷ്ടപ്പെട്ട തസ്‌കിന്‍ നിലവില്‍ വിദേശത്താണ് താമസിക്കുന്നത്.

പൈത്തോങ്താണിന് വിജയസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയത്തിലെ പാരമ്പര്യവും പാര്‍ട്ടി പിന്‍ബലവുമാണ് ഇതിന് കാരണങ്ങള്‍. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പു വരെ അവര്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ലൈവ് വീഡിയോയിലൂടെ ഇവര്‍ ജനങ്ങളുമായി സംസാരിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെത്തുമെന്നാണ് സൂചന.

Post a Comment

Previous Post Next Post