Top News

കാര്‍ സ്‌കൂട്ടറിലിടിച്ച് പരുക്കേറ്റ നവവധു മരിച്ചു; ഭര്‍ത്താവിന്റെ നില ഗുരുതരം

കാസറകോട്: കാര്‍ സ്‌കൂട്ടറിലിടിച്ച് പരുക്കേറ്റ നവവധു മരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. പന്നിപ്പാറ അബ്ദുര്‍ റഹ് മാന്റെ മകന്‍ അസീസി (29)ന്റെ ഭാര്യ ഉപ്പളയിലെ ഖദീജ (24) യാണ് മംഗളൂരു ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ടത്. കാലിന് ഗുരുതരമായി പരിക്കേററ അസീസ് മംഗളുരു ആശുപത്രിയില്‍ ചികിത്സയിലാണ്.[www.malabarflash.com]


കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 മണിയോടെ ദേശീയപാതയില്‍ കല്ലങ്കയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഉപ്പളയിലെ യുവതിയുടെ വീട്ടില്‍ നിന്നും പന്നിപ്പാറയിലെ അസീസിന്റെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുന്നതിനിടെ എതിരെ വന്ന ഡസ്റ്റര്‍ കാറിടിച്ചാണ് അപകടം.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അസീസും ഖദീജയും വിവാഹിതരായത്‌

Post a Comment

Previous Post Next Post