ഷാർജ: ഇൻകാസ് ഷാർജ കാസറകോട് ജില്ലാ കമ്മറ്റി രാജ്മോഹൻഉണ്ണിത്താൻ എം.പിക്ക് സ്വീകരണവും പ്രവർത്തകകൺവെൻഷനും സംഘടിപ്പിച്ചു. ഷാർജയിൽ ചേർന്ന പ്രവർത്തകയോഗത്തിൽ ആസന്നമായ ലോക്സഭാതിരഞ്ഞെടുപ്പിൽ സംഘടനയെ ശക്തമാക്കുന്നതിന്റെ ഭാഗമായി മിഷൻ 24ഉം അവതരിപ്പിച്ചു.[www.malabarflash.com]
വഖഫ് ബോർഡ് മുൻ സി ഇ ഒയും യൂത്ത് കോൺഗ്രസ്സ് കാസറകോട് മുൻപ്രസിഡണ്ടുമായ ബി.എം ജമാൽ ഉദ്ഘാടനം ചെയ്തു.
ഇൻകാസ് നേതാക്കളായ നാരായണൻ നായർ, ബാലകൃഷ്ണൻ തച്ചങ്ങാട്, റാഫി പട്ടേൽ, മാധവൻ തച്ചങ്ങാട്, ഹിദായത്തുള്ള, എ.വി.മധു, പവിത്രൻ നിട്ടൂർ, എം.സി ഹനീഫ്,തുടങ്ങിയവർ സംസാരിച്ചു.
പ്രസിഡണ്ട് കെഎം സുധാകരന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ മണി തച്ചങ്ങാട് സ്വാഗതവും മുഹമ്മദ്കുഞ്ഞി മേൽപ്പറമ്പ് നന്ദിയും പറഞ്ഞു
0 Comments