Top News

ഫ്രിഡ്ജിന് തീപിടിച്ച് അടുക്കള കത്തി നശിച്ചു

ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് സമീപത്തെ വീട്ടിൽ  ഫ്രിഡ്ജിന് തീപിടിച്ച് അടുക്കള പൂർണമായും കത്തി നശിച്ചു. റോഡ് വക്കിലെ  
ശ്രീജ നിലയത്തിലാണ് രാവിലെ ആറ് മണിയോടെയാണ്‌ അടുക്കളയിൽ നിന്ന് പുക പടരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.[www.malabarflash.com] 

വീട്ടുകാരും സമീപവാസികളും പാലക്കുന്നിൽ നിന്ന് യുവാക്കളുമെത്തിയാണ് തീയണച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു രണ്ട് യൂണിറ്റ് അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. ആളപായമൊന്നുമില്ല. ഗ്യാസ് സിലിണ്ടറിന് തീ പിടിക്കാതിരുന്നത് വൻ ദുരന്തം ഒഴിവായി. 

 അടുക്കളയിലെ ഗ്രുഹോപകരണങ്ങൾ മിക്കതും കത്തി നശിച്ചു. ചുമരിനും ജനാലകൾക്കും കേടുപാടുകൾ പറ്റിയെങ്കിലും മറ്റിടങ്ങളിലേക്ക് പടരുന്നതിന് മുൻപേ തീയണക്കാനായത് വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യുട്ടാണെന്നാണ് പ്രാഥമിക നിഗമനം.

കരിപ്പോടി പ്രാദേശിക സമിതി പ്രസിഡന്റ് സുരേഷുകുമാറും സഹോദരങ്ങളും കുടുംബവും താമസിക്കുന്ന വീടാണിത്

Post a Comment

Previous Post Next Post