Top News

ഉദുമ കുന്നിൽ മഖാം ഉറൂസ് ബുധനാഴ്ച തുടങ്ങും

ഉദുമ: ഉദുമ കുന്നിൽ മുഹിയുദ്ദീൻ പള്ളി അങ്ക ണത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുൽ ഖാദിരി അന്തരി കുഞ്ഞിക്കോയ തങ്ങളുടെ പേരിൽ വർഷംതോറും കഴിച്ചു വരാറുള്ള ഉറൂസ് നേർച്ച മെയ് മൂന്ന് ബുധനാഴ്ച മുതൽ ഏഴുവരെ നടക്കും.[www.malabarflash.com]


മൂന്നിനു രാവിലെ 10.30 ന് ഉദുമ പടിഞ്ഞാർ ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ്ലി യാർ പതാക ഉയർത്തും. രാത്രി ഏഴു മണിക്ക് സുബൈർ തോട്ടിക്കൽ ആൻ്റ് പാർട്ടി ഇസ് ലാമിക ചരിത്ര കഥാ പ്രസംഗം അവതരിപ്പിക്കും.

നാലിന് രാത്രി ഏഴ് മണിക്ക് സ്വലാത്ത് വാർഷിക പരിപാടിയിൽ ഉറൂസ് കമ്മിറ്റി ട്രഷറർ ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിക്കും. കൺവീനർ അബ്ദുല്ല ബൈത്താൻ സ്വാഗതം പറയും. മുഹമ്മദ് ഷാഫി ബാഖവി ചാലിയം 
മതപ്രഭാ ഷണം നട ത്തും. സ്വലാത്തിന് സയ്യിദ് സിറാജുദ്ദീൻ തങ്ങഅൽ ബുഖാരി പൊന്മുണ്ടം നേതൃത്വം നൽകും. 

അഞ്ചിന് വൈകുന്നേരം നാല് മണിക്ക് മാനവ സൗഹൃദ സംഗമം കാസർ കോട് ഡിവൈഎസ്പി ഡോ.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും . കുന്നിൽ മുഹ് യുദ്ദീൻ പള്ളി പ്രസിഡൻ്റ് കെഎ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിക്കും. ഉറൂസ് കമ്മിറ്റി ജനറൽ കൺവീന ർ കെവി അഷ്റഫ് സ്വാഗതം പറയും. ബേക്കൽ സിഐ യുപി വിപിൻ മുഖ്യാതിഥിയായിരിക്കും കോട്ടിക്കുളം ഗ്രാൻ്റ് മസ്ജിദ് ചീഫ് ഇമാം അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ, ആധ്യാത്മിക പ്രഭാഷകൻ കൊപ്പൽ ചന്ദ്രശേഖരൻ, കാസർകോട് സെൻ്റ് മേരിസ് ഓർത്തോഡക്സ് ചർച്ചിലെ ഫാദർ ജോർജ് വിൻസൺ എന്നിവർ പ്രഭാഷണം നടത്തും.

രാത്രി ഏഴ് മണിക്ക് മുഹമ്മദ് ഇർഷാദ് അസ്ഹരി പ്രഭാഷണം നടത്തും.
ആറിന് ഖലീ ൽ ഹുദവി കല്ലായം പ്രഭാഷണം നടത്തും

ഏഴിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മൗലീദ് പാരായണത്തിന് സയ്യിദ് അബ്ദുൽ ഖാദർ പൂക്കുഞ്ഞി തങ്ങൾ നേതൃത്വം നൽകും. വൈകുന്നേരം അന്നദാന വിതരണത്തോടെ ഉറൂസ് സമാപിക്കും.

Post a Comment

Previous Post Next Post