Top News

ക്യൂആര്‍ കോഡ് മുഖേന തട്ടിപ്പ് നടത്തി സ്വന്തമാക്കിയത് 60 ലക്ഷം; ജീവനക്കാരന്‍ അറസ്റ്റില്‍

കോട്ടയം: ബേക്കറിയിലെ വില്‍പ്പന തുക തിരിമറി നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി ചീരംഞ്ചിറ ഈരയില്‍ വീട്ടില്‍ മേബിള്‍ വര്‍ഗീസിനെ(27)യാണ് അറസ്റ്റിലായത്.[www.malabarflash.com] 

ക്യൂആര്‍ കോഡ് മുഖേന 60 ലക്ഷം രൂപയാണ് യുവാവ് തട്ടിപ്പ് നടത്തിയത്. ആന്‍സ് ബേക്കറിയുടെ കോട്ടയം കഞ്ഞിക്കുഴിയില്‍ ബ്രാഞ്ച് മാനേജറായി ജോലി ചെയ്യുകയായിരുന്നു മേബിള്‍. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയതിനു ശേഷം നല്‍കുന്ന പണം യുവാവ് കമ്പനിയുടെ ഗൂഗിൾ പേ അക്കൗണ്ട് മറച്ചുവെച്ച് കൊണ്ട് സ്വന്തം പേരിലുള്ള വിവിധ അക്കൗണ്ടിലേക്ക് ക്യൂ ആര്‍ കോഡ് മുഖേന മാറ്റുകയായിരുന്നു. 

കൂടാതെ വാങ്ങുന്ന സാധനങ്ങള്‍ ബില്ലില്‍ എഴുതി ചേര്‍ക്കാതെ രേഖകളില്‍ തുക കുറച്ച് കാണിച്ച് വ്യാജ കണക്കുകള്‍ സൃഷ്ടിച്ച് പണം തട്ടിയെടുത്തുവെന്നും പോലീസ് പറഞ്ഞു. 

സംഭവത്തില്‍ ബേക്കറിയുടെ ഉടമ കോട്ടയം ഈസറ്റ് പോലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്ത ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെയാണ് ജീവനക്കാരന്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post