Top News

പിറന്നാള്‍ ആഘോഷത്തിനിടെ വെടിവെപ്പ്; 4 മരണം, നിരവധി പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: പിറന്നാള്‍ ആഘോഷത്തിനിടെ യുഎസിലെ അലബാമയില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാത്രി 10.30-ഓടെ ഡാഡെവില്ലെയില്‍ നടന്ന സ്വീറ്റ് സിക്സ്റ്റീന്‍ ബര്‍ത്‌ഡേ പാര്‍ട്ടിക്കിടെയാണ് ആക്രമണമുണ്ടായത്.[www.malabarflash.com]


വാഷിങ്ടണ്‍: പിറന്നാള്‍ ആഘോഷത്തിനിടെ യുഎസിലെ അലബാമയില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാത്രി 10.30-ഓടെ ഡാഡെവില്ലെയില്‍ നടന്ന സ്വീറ്റ് സിക്സ്റ്റീന്‍ ബര്‍ത്‌ഡേ പാര്‍ട്ടിക്കിടെയാണ് ആക്രമണമുണ്ടായത്.

ശനിയാഴ്ച ഓള്‍ഡ് ലൂയിവില്ലെയില്‍ നടന്ന മറ്റൊരു വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ചിക്കാസോ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. ആറ് പേര്‍ക്ക് വെടിയേറ്റിരുന്നു. നാല് പേര്‍ ചികിത്സയിലാണ്.

Post a Comment

Previous Post Next Post