NEWS UPDATE

6/recent/ticker-posts

കലോത്സവത്തിലെ സ്വാഗതഗാനം: മതസ്പർധ വളർത്താൻ ശ്രമിച്ചു; 11 പേർക്കെതിരെ കേസ്

കോഴിക്കോട്: ജനുവരി ആദ്യവാരം കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാന അവതരണ വിവാദത്തിൽ 11 പേർക്കെതിരെ പോലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കമുള്ള 11 പേർക്ക് എതിരെയാണ് കേസ്. മുസ്‌ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ച ഭാഗമാണ് വിവാദമായത്. ഇത് മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്നാണ് കുറ്റം.[www.malabarflash.com]

കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. മുസ്‍ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിൽ വിമര്‍ശനത്തിന് തുടക്കമിട്ടത് മുസ്‍ലിം ലീഗായിരുന്നു. എന്നാല്‍ കലോത്സവം കഴിഞ്ഞതിനു പിന്നാലെ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത് മന്ത്രി മുഹമ്മദ് റിയാസാണ്.

പിന്നാലെ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവും ദൃശ്യാവിഷ്കാരത്തെ വിമർശിച്ച് രംഗത്തെത്തി. പാർട്ടി സംസ്ഥാന സെക്രട്ടറിയും ഇതിനെ പിന്തുണച്ചതോടെ സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കലാകേന്ദ്രത്തെ കലോത്സവങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു.

Post a Comment

0 Comments