തേഞ്ഞിപ്പാലം: കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ജയം. ചെയർപേഴ്‌സൺ ആയി സർവകലാശാല ക്യാമ്പസിലെ ടി സ്‌നേഹ തെരഞ്ഞെടുക്കപ്പെട്ടു.[www.malabarflash.com]
വൈസ് ചെയർമാനായി കോഴിക്കോട് മേഴ്‌സി കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിലെ എസ് ആർ അശ്വിൻ, ലേഡി വൈസ് ചെയർമാനായി പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ ശ്രുതി വി എം, ജനറൽ സെക്രട്ടറിയായി വടക്കാഞ്ചേരി ശ്രീ വ്യാസാ എൻഎസ്എസ് കോളേജിലെ ടി എ മുഹമ്മദ് അഷ്റഫും തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പിനിടെ എസ് എഫ് ഐ- യു ഡി എസ് എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം രൂപപ്പെട്ടിരുന്നു. ഇതേതുടർന്ന് കനത്ത പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പും വോട്ടെണ്ണലും നടന്നത്. 200 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

Post a Comment