ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്മോഹൻ റെഡ്ഡിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് മുൻ രഞ്ജി ക്രിക്കറ്റ് താരം അറസ്റ്റിലായി. നാഗരാജു ബുദുമുരു (28) ആണ് അറസ്റ്റിലായത്. 2014 മുതൽ 2016 വരെ ആന്ധ്ര രഞ്ജി ക്രിക്കറ്റ് ടീമംഗമായിരുന്നു നാഗരാജു. ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിലും അംഗമായിരുന്നു ഇയാൾ.[www.malabarflash.com]
ജഗന്മോഹൻ റെഡ്ഡിയുടെ പിഎ ആണെന്ന് പരിചയപ്പെടുത്തി കഴിഞ്ഞ ഡിസംബറിൽ ഒരു ഇലക്ട്രോണിക്സ് കമ്പനിയിൽ നിന്ന് 12 ലക്ഷം രൂപയാണ് നാഗരാജു തട്ടിയെടുത്തത്. 60 കമ്പനികളിൽ നിന്നായി ഇങ്ങനെ 3 കോടിയോളം രൂപ ഇയാൾ കൈക്കലാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

റിക്കി ഭുയി എന്ന ക്രിക്കറ്റ് താരത്തെ സ്പോൺസർ ചെയ്യണമെന്നാണ് നാഗരാജു ഇലക്ട്രോണിക്സ് കമ്പനി അധികൃതരോട് ആവശ്യപ്പെട്ടത്. കമ്പനിയെ വിശ്വസിപ്പിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകളും ഇയാൾ കമ്പനിക്ക് ഇമെയിൽ ചെയ്തു. നാഷണൽ ക്രിക്കറ്റ് അക്കാദമിയുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും നാഗരാജു പറഞ്ഞു. പണം നൽകി ശേഷം അക്കാദമിയിലേക്ക് വിവരം തിരക്കിയിട്ടും മറുപടി ലഭിക്കാതെ വന്നതോടെയാണ് ഇയാൾക്കെതിരെ കമ്പനി പരാതി നൽകിയത്.
Post a Comment