Top News

വിശുദ്ധ ഖുര്‍ആന്‍ ദാര്‍ശനികതയുടെ വെളിച്ചം; മേല്‍പ്പറമ്പില്‍ റമസാന്‍ പ്രഭാഷണം ശനിയാഴ്ച തുടങ്ങും

മേല്‍പ്പറമ്പ: വിശുദ്ധ ഖുര്‍ആന്‍ ദാര്‍ശനികതയുടെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമസാന്‍ ക്യാമ്പയിന്റെ ഭാഗമായി ഉദുമ സോണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന റമസാന്‍ പ്രഭാഷണം ഏപ്രില്‍ 1,2,3 തീയ്യതികളില്‍ മേല്‍പ്പറമ്പില്‍ പ്രത്യേ കം സജ്ജീകരിച്ച നൂറുല്‍ ഉലമ സ്‌ക്വയറില്‍ നടക്കും.[www.malabarflash.com]

ഏപ്രില്‍ ഒന്നിന് രാവിലെ 9.30ന് മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തും. 

വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഹുജറാത്ത് അധ്യായത്തെ ആസ്പദമാക്കിയാണ് മൂന്ന് ദിവസത്തെ പ്രഭാഷണം ഒരുക്കിയിട്ടുള്ളത്.

ഏപ്രില്‍ മൂന്നിന് മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനാ സംഗമത്തോടെ മൂന്ന് ദിവസത്തെ പ്രഭാഷണ വേദിക്ക് സമാപനമാകും.

Post a Comment

Previous Post Next Post