NEWS UPDATE

6/recent/ticker-posts

കടലാസിൽ കവിത വിരിയിച്ച് ഒറിഗാമി ശില്പശാല

നീലേശ്വരം : കത്രികയും സ്കെച്ച് പേനയും മാത്രമാണ് അവർ വീട്ടിൽ നിന്ന് കൊണ്ടുവന്നത്. പക്ഷേ വർണ്ണക്കടലാസുകളിൽ നിന്ന് ഞൊടിയിടയിൽ അവർ വിരിയിച്ചെടുത്തത് പൂക്കളും പൂക്കൂടയും പമ്പരവും സോഫയും കളിപ്പാവയുമെല്ലാം.[www.malabarflash.com]


നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബാലസഭാ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഒറിഗാമി ശില്പശാലയിൽ എൻ. സി. ഇ. ആർ. ടി മുഖ്യ പരിശീലകനായ പ്രമോദ് അടുത്തിലയാണ് കുട്ടികൾക്ക് കടലാസിൽ പലവിധ രൂപങ്ങൾ സൃഷ്ടിക്കുന്ന ജാലവിദ്യ പകർന്നു കൊടുത്തത്. കടലാസുകൾ മുറിച്ചും ഒട്ടിച്ചും ചേർക്കുന്ന കിറിഗാമിയും അവർ പരിശീലിച്ചു.

നഗരസഭാ ചെയർ പേഴ്സൺ ടിവി ശാന്ത ശില്പശാല ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. സുഭാഷ് അധ്യക്ഷത വഹിച്ചു. സി.ഡി .എസ് ചെയർ പേഴ്സൺ പി.എം. സന്ധ്യ, മെംബർ സെക്രട്ടറി സി. പ്രകാശ്, കൗൺസിലർ പി.കെ ലത എന്നിവർ സംസാരിച്ചു.

ശില്പശാലയെ തുടർന്നുള്ള സെഷനിൽ വൈസ് ചെയർമാൻ പി. പി മുഹമ്മദ് റാഫി , വികസന സ്ഥിരം സമിതി അധ്യക്ഷ വി.ഗൗരി, ആരോഗ്യസ്ഥിരം സമിതി ചെയർ പേഴ്സൺ ടി.പി ലത, കൗൺസിലർമാരായ പി.പി ലത, വി.വി. ശ്രീജ, പി. ശ്രീജ, എൻ.യു. എൽ. എം. സിറ്റി മിഷൻ മാനേജർ എം.വി. നിതിൻ, കമ്മ്യൂണിറ്റി കൗൺസിലർ അനില, കൺവീനർമാരായ ബിന്ദു രാജ്, സീമ, ബാലസഭ RP ജയശ്രീ അക്കൗണ്ടന്റ്റ് സിൽജ, ബാലസഭ രക്ഷാദികാരികൾ എന്നിവർ കുട്ടികളുമായി സംവദിച്ചു.

Post a Comment

0 Comments