Top News

'ചിലമ്പൊലി' കലാസന്ധ്യയുടെ ബ്രോഷർ പ്രകാശനം ചെയ്തു

ഷാർജ: ബാര-മുക്കുന്നോത്ത്കാവ് ശ്രീ ഭഗവതിക്ഷേത്ര എമറാത്ത് കമ്മിറ്റിയുടെ പ്രവാസിസംഗമത്തിൻറെ ഭാഗമായി നടത്തപ്പെടുന്ന ''ചിലമ്പൊലി'' കലാസന്ധ്യയുടെ ബ്രോഷർ പ്രകാശനകർമ്മം നടന്നു, എമറാത്ത് കമ്മിറ്റി പ്രസിഡണ്ട് ഏവി കുമാരൻ, പ്രോഗ്രാം കമ്മിറ്റി ഫിനാൻസ് കൺവീനർ വിജയറാം പാലക്കുന്ന് എന്നിവർ ചേർന്ന് സംഘാടക സമിതി മുഖ്യ രക്ഷാധികാരി ഡോ.  മണികണ്ഠൻ മേലത്തിന് നൽകി പ്രകാശനം ചെയ്തു.[www.malabarflash.com] 

കെ.വി.പുരുഷോത്തമൻ, കൃഷ്ണപ്രസാദ് .വി. നമ്പ്യാർ മച്ചിനടുക്കം ശ്രീ.വിശ്വൻ ബാര എന്നിവർ സംബന്ധിച്ചു.

2023 മെയ് 28 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റിഹാളിൽ വൈകുന്നേരം 3 മണിക്ക് തുടങ്ങുന്ന പരിപാടിയിൽ വിവിധങ്ങളായ നൃത്തവിസ്മങ്ങൾക്കും, താളമേളലയങ്ങളോട്ഒപ്പം, പ്രശസ്ത സിനിമ പിന്നണി ഗായകരായ ഐഡിയ സ്റ്റാർസിംഗർ ഫൈയിം ശ്രീനാഥും കൃതികയും നയിക്കുന്ന ഗാനമേളയും അരങ്ങേറും

Post a Comment

Previous Post Next Post