NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന് പുതിയ ഭാരവാഹികൾ

കാഞ്ഞങ്ങാട്: പിആര്‍ഡിയുടെ പത്രക്കുറിപ്പ് ജില്ലാടിസ്ഥാനത്തിലുള്ള ​ഗ്രൂപ്പുകളിൽ മാത്രം നൽകുന്നതിന് പകരം പ്രിസം പദ്ധതിയിലുള്ള ജീവനക്കാരെ ഉപയോ​ഗപ്പെടുത്തി താലൂക്ക് അടിസ്ഥാനത്തിലും നൽകണമെന്നും താലൂക്ക് അടിസ്ഥാനത്തിൽ പിആര്‍ഡി ഓഫീസുകൾ തുറക്കണമെന്നും കാഞ്ഞങ്ങാട് പ്രസ് ഫോറം ജനറൽ ബോഡിയോ​ഗം ആവശ്യപ്പെട്ടു.[www.malabarflash.com] 

യോ​ഗത്തിൽ പി. പ്രവീൺ കുമാര്‍ അധ്യക്ഷനായി. ജോയി മാരൂര്‍ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്ക് ടി വി മോഹനനും അവതരിപ്പിച്ചു. ഇ വി ജയകൃഷ്ണൻ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ടി മുഹമ്മദ് അസ്ലം, കെ.ബാബു , അനിൽ പുല്ലൂർ, പാക്കം മാധവൻ ,ഇ വി വിജയൻ, ഷൈബിൻ ജോസഫ്, ജയരാജൻ , റഹ്നാസ് മടിക്കൈ ,ബാബു കുന്നുംകൈ, പ്രതീഷ് എന്നിവര്‍ സംസാരിച്ചു. 

ഭാരവാഹികൾ: ടി കെ നാരായണൻ (പ്രസിഡന്റ്‌), കെ എസ് ഹരി (വൈപ്രസിഡന്റ്‌), ബാബുകോട്ടപ്പാറ (സെക്രട്ടറി),കെ വി ബൈജു, (ജോ സെക്രട്ടറി), ഫസലുറഹ്‌മാൻ (ട്രഷറർ).

Post a Comment

0 Comments