NEWS UPDATE

6/recent/ticker-posts

റദ്ദാക്കാൻ സമർപ്പിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വൻ തട്ടിപ്പ്; മുൻ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

നി​ല​മ്പൂ​ർ: ഉ​പ​ഭോ​ക്താ​ക്ക​ൾ റ​ദ്ദാ​ക്കാ​ൻ സ​മ​ർ​പ്പി​ച്ച ​ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത മു​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. നി​ല​മ്പൂ‍‍ര്‍ സ്വ​ദേ​ശി ദ​ലീ​ല്‍ പ​റ​മ്പാ​ട്ട് എ​ന്ന ദ​ലീ​ൽ റോ​ഷ​നെ​യാ​ണ് (30) വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.[www.malabarflash.com]


ഇ​ട​പാ​ടു​കാ​ര്‍ക്ക് ​ക്രെ​ഡി​റ്റ് കാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന ഇ​യാ​ളു​ടെ ത​ട്ടി​പ്പി​ൽ അ​ധ്യാ​പ​ക​രും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്കം നി​ര​വ​ധി പേ​ർ​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.

​ക്രെ​ഡി​റ്റ് കാ​ര്‍ഡ് റ​ദ്ദാ​ക്കാ​ന്‍ ബാ​ങ്കി​ലെ​ത്തു​ന്ന​വ​രു​ടെ കാ​ര്‍ഡ്, ഫോ​ൺ ന​മ്പ​ർ, ലോ​ഗി​ന്‍ ഐ.​ഡി, പാ​സ്‌​വേ​ഡ്, ഇ-​മെ​യി​ല്‍ ഐ.​ഡി, ഒ.​ടി.​പി എ​ന്നി​വ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്താ​ണ് ദ​ലീ​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ചി​ല​രു​ടെ ​ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ വ​ഴി ലോ​ൺ ത​ര​പ്പെ​ടു​ത്തി ആ ​തു​ക​യും സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. വ്യാ​ജ ഇ-​മെ​യി​ല്‍ ഐ.​ഡി​യും മൊ​ബൈ​ല്‍ ന​മ്പ​റും ​ക്രെ​ഡി​റ്റ് കാ​ര്‍ഡ് അ​ക്കൗ​ണ്ടി​ല്‍ ചേ​ര്‍ത്താ​ണ് ഉ​പ​ഭോ​ക്താ​വി​ന് സ്റ്റേ​റ്റ്മെ​ന്റും മെ​സേ​ജു​ക​ളും വ​രു​ന്ന​ത് പ്ര​തി ത​ട​ഞ്ഞ​ത്.

മ​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി​നി​യു​ടെ 1,20,000 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്ത സ​മ​യ​ത്ത് നി​ര​വ​ധി പേ​രെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​യാ​ൾ​ക്കെ​തി​രെ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ​ക്രെഡി​റ്റ് കാ​ര്‍ഡ് ത​ട്ടി​പ്പു​മാ‍യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ണ്ട്. സ്ത്രീ ​ഇ​ട​പാ​ടു​കാ​രെ​യാ​ണ് പ്ര​തി കൂ​ടു​ത​ലാ​യി ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. വ​ണ്ടൂ​രി​ലെ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യു​ടെ 62,400 രൂ​പ, പൂ​ക്കോ​ട്ടും​പാ​ട​ത്തെ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര​ന്‍റെ 1,20,000 രൂ​പ, വ​ണ്ടൂ​ർ വി​ദ്യാ​ഭാ​സ ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ത്തി​ലെ അ​ഞ്ച് അ​ധ‍്യാ​പ​ക​രു​ടെ 15 ല​ക്ഷം രൂ​പ എ​ന്നി​വ ത​ട്ടി​യെ​ടു​ത്ത​ത് ദ​ലീ​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​രാ​തി​യെ തു​ട​ര്‍ന്ന് ഇ​യാ​ളെ 2022 അ​വ​സാ​ന​ത്തോ​ടെ ബാ​ങ്കി​ല്‍നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നെ​ങ്കി​ലും അ​ക്കാ​ര്യം മ​റ​ച്ചു​വെ​ച്ച് വീ​ണ്ടും ത​ട്ടി​പ്പ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ്ര​തി അ​റ​സ്റ്റി​ലാ​യ​ത​റി​ഞ്ഞ് കൂ​ടു​ത​ൽ പേ​ര്‍ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ന്നു​ണ്ട്. ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് പ്ര​തി ആ​ഢം​ബ​ര ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ക​ർ​ണാ​ട​ക​യി​ലെ ഗു​ണ്ട​ല്‍പേ​ട്ട​യി​ല്‍ വ്യാ​ജ വി​ലാ​സ​ത്തി​ല്‍ ഒ​ളി​വി​ൽ താ​മ​സി​ച്ച് പു​തി​യ പാ​സ്​​പോ​ർ​ട്ട് കൈ​ക്ക​ലാ​ക്കി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ​ഴി​ക്ക​ട​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ജി​ല്ല പോ​ലീ​സ് മേ​ധാ​വി സു​ജി​ത്ത്ദാ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ര്‍ന്ന് നി​ല​മ്പൂ​ര്‍ ഡി​വൈ.​എ​സ്.​പി സാ​ജു കെ. ​എ​ബ്ര​ഹാ​മി​ന്‍റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ വ​ഴി​ക്ക​ട​വ് ഇ​ന്‍സ്പെ​ക്ട​ര്‍ മ​നോ​ജ് പ​റ​യ​റ്റ, എ​സ്.​ഐ ഒ.​കെ. വേ​ണു, എ.​എ​സ്.​ഐ കെ. ​മ​നോ​ജ്, പൊ​ലീ​സു​കാ​രാ​യ ഇ.​ജി. പ്ര​ദീ​പ്, എ​സ്. പ്ര​ശാ​ന്ത്കു​മാ​ര്‍, വി​നീ​ഷ് മാ​ന്തൊ​ടി എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നി​ല​മ്പൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ മ​ഞ്ചേ​രി സ​ബ്ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Post a Comment

0 Comments