Top News

28.74 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു കിലോ അരി വീതം; വിതരണം ഉടന്‍

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന 12,037 വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള 28.74 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു കിലോഗ്രാം അരി വീതം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം.[www.malabarflash.com]

വിതരണത്തിനാവശ്യമായ അരി സപ്ലൈകോ നേരിട്ട് സ്‌കൂളുകളില്‍ എത്തിച്ചുനല്‍കുന്നതാണ്. അരി സ്‌കൂളുകളില്‍ എത്തിച്ചു നല്‍കുന്നതിന്റെ ചെലവുകള്‍ക്കായി പദ്ധതിയുടെ സംസ്ഥാന വിഹിതത്തില്‍ നിന്ന് 71.86 ലക്ഷം രൂപ ചെലവഴിക്കുവാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 

സ്‌കൂള്‍ മധ്യവേനലവധിക്കായി സ്‌കൂളുകള്‍ അടക്കുന്നതിന് മുന്‍പായി അരി വിതരണം പൂര്‍ത്തീകരിക്കുന്നതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post