Top News

ഒരേ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ രണ്ട് വനിതാ തീർത്ഥാടകർ ജിദ്ദയിൽ നിര്യാതരായി

റിയാദ്: ഇടുക്കിയിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ രണ്ട് വനിതാ തീർത്ഥാടകർ ജിദ്ദയിൽ നിര്യാതരായി. ഇടുക്കി ചെങ്കുളം മുതുവൻകുടി സ്വദേശിനി ഹലീമ (64), കുമാരമംഗലം ഈസ്റ്റ് കലൂർ സ്വദേശിനി സുബൈദ മുഹമ്മദ് (65) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇരുവരും ഉംറ തീർത്ഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു.[www.malabarflash.com]


ഹലീമ വിമാനത്താവളത്തിൽ വെച്ചാണ് മരിച്ചത്. മൃതദേഹം ജിദ്ദ കിംങ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അറക്കൽ മീരാൻ മുഹമ്മദാണ് ഇവരുടെ ഭർത്താവ്. അസ്വസ്ഥയെത്തുടർന്ന് സുബൈദ മുഹമ്മദിനെ കിംങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

ഭർത്താവ് - മുഹമ്മദ് വെലമക്കുടിയിൽ, മക്കൾ - റജീന മുനീർ, റസിയ, മുഹമ്മദ് ഇബ്രാഹിം, റഹ്മത് ശംസുദ്ധീൻ. ഇരു മൃതദേഹങ്ങളും ജിദ്ദയിൽ ഖബറടക്കുന്നതിനുവേണ്ട നടപടിക്രമങ്ങൾ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Post a Comment

Previous Post Next Post