Top News

റിയാദ് കെഎംസിസി കാസ്രോട് ഫെസ്റ്റ് 23 സമാപിച്ചു

റിയാദ്: റിയാദ് കെ.എം.സി.സി. കാസറകോട്  മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസ്രോട് ഫെസ്റ്റ് 23  നടത്തി. കാസ്രോട് ഫെസ്റ്റ് 23 എന്ന മെഗാ ഇവന്റ് വിപുലവും വൈവിധ്യവുമാർന്ന പരിപാടികളോടെ സമാപിച്ചു.[www.malabarflash.com]


കായിക മത്സരവും കുടുംബ സംഗമവും കുട്ടികൾക്കുള്ള ബോധ വൽക്കരണവും, സൗദി ഫൗണ്ടേഷൻ ഡേ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു.

സാംസ്‌കാരിക സമ്മേളനം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് മീപിരി, മണ്ഡലം ചെയർമാൻ മഷൂദ് തളങ്കര, ജില്ലാ കൗൺസിലർ കമാൽ അറന്തോട് പ്രസംഗിച്ചു. യാസർ കോപ്പ പ്രോഗ്രാം അവതരണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി കാദർ ആലംപാടി സ്വാഗതം പറഞ്ഞു. ട്രഷറർ ജലാൽ ചെങ്കള നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post