Top News

മകളുടെ നൃത്തം കാണാൻ പോകവേ അപകടം; വീട്ടമ്മ ടിപ്പറിടിച്ച് മരിച്ചു

ചാത്തന്നൂർ: മകളുടെ നൃത്തം കാണാൻ സ്കൂളിലേക്ക് പോകുന്നതിനിടെ വാഹന അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ ചാത്തന്നൂർ കാരംകോട് ശീമാട്ടി ജങ്ഷനിലാണ് അപകടം ഉണ്ടായത്.[www.malabarflash.com]


കെഎസ്ആർടിസി ബസിൽ തട്ടി സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ യുവതിയുടെ ദേഹത്തിലൂടെ ടിപ്പർ കയറിയിറങ്ങുകയായിരുന്നു. കല്ലുവാതുക്കൽ നടയ്ക്കൽ ഉല്ലാസ് കുമാറിന്‍റെ ഭാര്യ ബിന്ദുകുമാരിയാണ് മരിച്ചത്. 45 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന അയൽവാസിക്ക് പരിക്കേറ്റിട്ടുണ്ട്.

ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മാ യുപി സ്കൂളിൽ മകൾ വിസ്മയ നൃത്തത്തിനായി ഒരുങ്ങുമ്പോഴാണു ദാരുണവാർത്തയറിയുന്നത്.സ്കൂട്ടർ ബസിലിടിച്ചതോടെ സ്കൂട്ടറിന്‍റെ പിന്നിലിരിക്കുകയായിരുന്ന യുവതി ദേശീയപാതയിലേക്ക് തെറിച്ചുവീണു. ഈ സമയത്ത് ടിപ്പർ ലോറി ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. ബിന്ദുകുമാരി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

സംഭവത്തിൽ ടിപ്പർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post