Top News

ഒരുവയസുള്ള മകനുമായി ട്രെയിനിന് മുന്നില്‍ച്ചാടി യുവതി ജീവനൊടുക്കി

കൊല്ലം: പരവൂരില്‍ കുഞ്ഞുമായി ട്രെയിനിനുമുന്നില്‍ ചാടി യുവതി ജീവനൊടുക്കി. പരവൂര്‍ ഒഴുക്കുപാറ സ്വദേശിയായ ശ്രീലക്ഷ്മിയാണ് ഒരു വയസ് പ്രായമുള്ള മകന്‍ സൂരജുമായി തീവണ്ടിയ്ക്ക് മുന്നില്‍ ചാടി മരിച്ചത്.[www.malabarflash.com]


ഞായറാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്‌സ്പ്രസിന് മുന്നിലേക്ക് ശ്രീലക്ഷ്മി കുഞ്ഞുമായി ചാടുകയായിരുന്നു. ട്രെയിനിന്റെ ലോക്കോപൈലറ്റാണ് വിവരം പോലീസിനെ അറിയിച്ചത്.

ലോക്കോപൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.

Post a Comment

Previous Post Next Post