Top News

ഷാർജയിൽ മലയാളി കുത്തേറ്റു മരിച്ചു; 3 പേർക്ക് പരുക്ക്: പാക്ക് പൗരൻ അറസ്റ്റിൽ

ഷാർജ: ഷാർജയിൽ മലയാളി കുത്തേറ്റു മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ആക്രമണത്തിൽ മറ്റ് രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും പരുക്കേറ്റു. പ്രതിയായ പാക്കിസ്ഥാൻ പൗരനെ അറസ്റ്റ് ചെയ്തു.[www.malabarflash.com]


ഞായറാഴ്ചയാണ് സംഭവം. ഷാർജയിലെ ഹൈപ്പർമാർക്കറ്റിലെ മാനേജർ ആയിരുന്നു ഹക്കീം. ഇവിടെ ഒപ്പം ജോലിചെയ്യുന്ന ആളുകളും തൊട്ടടുത്തുള്ള കഫെറ്റീരിയയിലെ പാക്കിസ്ഥാൻ പൗരനുമായി ഉണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ഹക്കീം എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സംസാരിക്കുന്നതിനിടെ പ്രകോപിതനായ പാക്ക് പൗരന്‍ ഹക്കീമിനെ കത്തിക്കൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു.

ഹക്കീമിനൊപ്പം താമസിച്ചിരുന്ന കുടുംബാംഗങ്ങൾ അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. 

ഷാർജയിൽ നിന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ തുടങ്ങി.

Post a Comment

Previous Post Next Post