Top News

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍

ആലപ്പുഴ: കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍. മാവേലിക്കര തഴക്കര ഭാഗത്തെ ക്ഷേത്രത്തിലെ പൂജാരി വൈക്കം ടി.വി.പുരം ഗോകുലം വീട്ടില്‍ സനു ( 42)വിനെയാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.[www.malabarflash.com]


വൈക്കത്തുള്‍പ്പെടെ ഒട്ടേറെപോലീസ് സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. 

ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. എം.കെ. ബിനുവിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. കെ. അജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിഷ്ണു, ജിഷ്ണു, സാജന്‍, ലാല്‍ എന്നിവരുടെ സംഘം മാവേലിക്കരയില്‍ നിന്നാണ് സനുവിനെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡുചെയ്തു.

Post a Comment

Previous Post Next Post