വള്ളിക്കുന്ന്: വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അരിയല്ലൂർ വളയനാട്ട് തറയിൽ സുരേഷിന്റെ മകൾ സുനൂഷയെ (17) കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ചേളാരി സ്വദേശിയായ എം. ഷിബിനെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ആത്മഹത്യയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രേരണക്കുറ്റത്തിന് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്. ഇവർ തമ്മിൽ ഫോൺ വഴി നിരന്തരം തർക്കത്തിലേർപ്പെട്ടിരുന്നതായി പോലീസ് അറിയിച്ചു.
ആത്മഹത്യയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രേരണക്കുറ്റത്തിന് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്. ഇവർ തമ്മിൽ ഫോൺ വഴി നിരന്തരം തർക്കത്തിലേർപ്പെട്ടിരുന്നതായി പോലീസ് അറിയിച്ചു.
പരപ്പനങ്ങാടി ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment