Top News

കഴുത്തറുത്തും തൂങ്ങിമരിച്ച നിലയിലും അയൽവാസികൾ; ദുരൂഹതയൊഴിയാതെ കായക്കൊടി

കോഴിക്കോട്: അയൽവാസികളുടെ ദുരൂഹമരണത്തിൽ ഞെട്ടൽ മാറാതെ കുറ്റ്യാടി കായക്കൊടി. വണ്ണാന്റെ പറമ്പത്ത് ബാബു കഴുത്ത് മുറിഞ്ഞ നിലയിലും അയൽവാസി രാജീവനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.[www.malabarflash.com]

ബാബുവിന്റേത് കൊലപാതകം ആണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. കഴുത്തിൽ മാത്രമല്ല വയറിലും ബാബുവിന് ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്. ഒപ്പം ശരീരമാസകലം മുറിവുകൾ ഉണ്ട്. ഇവ പരിശോധിച്ചാണ് കൊലപാതകം ആണെന്ന പ്രാഥമിക നിഗമനത്തിൽ തൊട്ടിൽപാലം പോലീസ് എത്തിയത്.

അയൽവാസി രാജീവ് ആത്മഹത്യ ചെയ്തതാണെന്നാണ് വിലയിരുത്തൽ. രണ്ടു മരണങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെങ്കിലും അതെന്താണെന്ന് കണ്ടെത്താൻ ആയിട്ടില്ല. ബാബുവിന്റെയും രാജീവന്റെയും കുടുംബങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇരുവരും ശാന്ത സ്വഭാവക്കാർ ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post