മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ. മൂന്ന് ജീവപര്യന്തം ശിക്ഷയ്ക്കൊപ്പം പ്രതി 6 ലക്ഷത്തി അറുപതിനായിരം രൂപ പിഴയും നൽകണമെന്നും കോടതി വിധിച്ചു.[www.malabarflash.com]
2021 ൽ മലപ്പുറത്താണ് സംഭവം നടന്നത്. മുൻ മദ്രസ അധ്യാപകൻ ആണ് പ്രതി. 2021 മാർച്ചിൽ മാതാവ് വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നുമുറിയിൽ പഠിച്ചു കൊണ്ടിരുന്ന 14 കാരിയെ ഇയാൾ വലിച്ചിഴച്ചു കൊണ്ടു പോയാണ് ആദ്യം പീഡിപ്പിച്ചത്. പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീടും ഇയാൾ പീഡനം നടത്തിവന്നത്. 2021 ലാണ് വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Post a Comment