Top News

പോക്‌സോ; പ്രതിക്ക് 100 വര്‍ഷം കഠിനതടവും പിഴയും

പത്തനംതിട്ട: പോക്‌സോ കേസിലെ പ്രതിക്ക് 100 വര്‍ഷം കഠിനതടവും പിഴയും. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്.[www.malabarflash.com]


പിഴത്തുകയായ 2.5 ലക്ഷം പെണ്‍കുട്ടിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. 100 വര്‍ഷത്തെ ശിക്ഷ പ്രതി ഒരുമിച്ച് അനുവഭിച്ചാല്‍ മതി. ഇതുപ്രകാരം 80 വര്‍ഷം പ്രതി ജയിലില്‍ കഴിയണം.

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 2020ല്‍ പ്രതിയുടെ വീടിന് അടുത്തുള്ള ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു.

Post a Comment

Previous Post Next Post