NEWS UPDATE

6/recent/ticker-posts

വാർഷികാഘോഷങ്ങൾ ഒഴിവാക്കി കാരുണ്യ സ്പർശത്തിന് മുൻ‌തൂക്കം നൽകി പാലക്കുന്ന് കഴകം മാതൃസമിതി; നിർധന കുടുംബത്തിനുള്ള രണ്ടാമത്തെ വീടിന് കുറ്റിയിട്ടു

പാലക്കുന്ന്: വാർഷികങ്ങൾ നിറപകിട്ടിൽ ആഘോഷിക്കുന്നതാണ്‌ നാട്ടു രീതിയെങ്കിലും പാലക്കുന്ന് കഴകം ഭഗവതിക്ഷേത്ര മാതൃസമിതിയുടെ തീരുമാനം മറ്റൊന്നായിരുന്നു.പത്താം വാർഷികത്തിന്റെ ഭാഗമായി, അന്തിയുറങ്ങാൻ സ്വന്തമായി കൂരപോലുമില്ലാത്ത കഴക പരിധിയിലെ നിർധനകുടുംബത്തെ കണ്ടെത്തി അവർക്ക് തലചായ്ക്കാൻ വീട് വെച്ചു നൽകണമെന്നായിരുന്ന മാതൃസമിതിയുടെ ആശയത്തിന് ക്ഷേത്ര മേൽസഭയായ കേന്ദ്രകമ്മിറ്റി അംഗീകാരം നൽകി.[www.malabarflash.com]

അർഹരായവരെ കണ്ടെത്താൻ കഴക പരിധിയിൽ പെടുന്ന നാല് പഞ്ചായത്തുകളിലെ 32 പ്രാദേശിക സമിതികൾ സമർപ്പിച്ച പട്ടികയിൽ നിന്ന് അതിനായി നിയോഗിച്ച കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനയിൽ പ്രഥമ പരിഗണന അജാനൂർ പഞ്ചായത്തിലെ ചേറ്റ്കുണ്ട് ചിത്താരി കടപ്പുറത്തെ ഉത്തമന്റെ കുടുംബത്തിനായിരുന്നു.

അന്യനായ സുമനസുകാരൻ സമ്മതം മൂളിയ സ്ഥലത്ത് അടച്ചുറപ്പില്ലാത്ത ചെറു കൂരയിൽ രോഗിയായ ഉത്തമൻ ഭാര്യയും പ്രായപൂർത്തിയായ രണ്ട് പെണ്മക്കളോടൊപ്പം താമസിച്ചത് 20 വർഷം. 

മാതൃസമിതിയുടെ നേതൃത്വത്തിൽ കഴകപരിധിയിലെ പ്രാദേശിക സമിതികളുടെ സഹകരണത്തോടെ നാല് മാസം മുൻപ് ആരംഭിച്ച ഉത്തമന്റെ കുടുംബത്തിന് വേണ്ടി അടച്ചുറപ്പുള്ള വീട് നിർമാണം പൂർത്തിയായി വരുന്നു.
മാതൃസമിതി നൽകുന്ന രണ്ടാമത്തെ വീട് ചെമ്മനാട് പഞ്ചായത്തിലെ കണ്ണോത്ത് മാച്ചിനടുക്കത്തെ തലക്ലായി സ്വദേശിനി ഭർത്താവ് മരിച്ചുപോയ രോഹിണിക്ക് വേണ്ടി നിർമിച്ചു നൽകും. 

ഉദുമ പഞ്ചായത്ത്‌ അതിർത്തിയായ ദേളി കുന്നുപാറയിലാണ് വീട് പണിയുന്നത്. അതിനായുള്ള കുറ്റിഅടിക്കൽ ചടങ്ങ് ബുധനാഴ്ച നടന്നു. ഒരു സഹോദരനും നാല് സഹോദരിമാരും അവരുടെ കുടുംബാംഗങ്ങളോടൊപ്പം പഴക്കം ചെന്ന ഓട് മേഞ്ഞ കൊച്ചു വീട്ടിലാണിവർ രണ്ട് ആൺകുട്ടികളോടൊപ്പം താമസിക്കുന്നത്.

പ്ലസ് 2 പാസ്സായെങ്കിലും തുടർ പഠനത്തിന് സാഹചര്യം അനുകൂലമല്ലാത്തതിനാൽ മൂത്ത മകൻ ചെറിയ ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. ഇളയവൻ വിദ്യാർഥിയാണ്‌. വീട് വെക്കാൻ സ്വന്തമായി മൂന്ന് സെന്റ് സ്ഥലമെങ്കിലും വേണമെന്ന നിബന്ധന മറികടക്കാൻ കുടുംബശ്രീ കൂട്ടായ്മയിൽ നിന്ന് കടമെടുത്തും ഉള്ള സ്വർണാഭരണങ്ങൾ വിറ്റും ദേളി കുന്നുപാറയിൽ വാങ്ങിയ ഇടത്താണ് മാതൃ സമിതി വീട് നിർമിക്കുന്നത്. 

കുറ്റിഅടി ചടങ്ങിൽ പാലക്കുന്ന് ക്ഷേത്ര പൂജാരിയും ഭാരവാഹികളും പ്രാദേശിക സമിതി, മാതൃസമിതി പ്രവർത്തകരും സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളും മറ്റും പങ്കെടുത്തു. 2023 ജൂണിൽ വീട് പണി പൂർത്തിയാക്കാനാവുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Post a Comment

0 Comments