Top News

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിന്റെ കീഴിലുള്ള ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതി ഉദയമംഗലത്ത് സ്വന്തമായി നിര്‍മ്മിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. കട്ടയില്‍ വയനാട്ട് കുലവന്‍ തറവാട്ടംഗങ്ങള്‍ സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്.[www.malabarflash.com]

ക്ഷേത്ര സ്ഥാനികരുടെയും ഭരണസമിതി അംഗങ്ങളുടേയും പ്രദേശിക സമിതി അംഗങ്ങളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍ മുഖ്യസ്ഥാനികന്‍ സുനീഷ് പുജാരി ഭദ്രദീപം തെളിയിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ഉദയമംഗലം സുകുമാരന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. 

പ്രാദേശിക സമിതി പ്രസിഡണ്ട് കെ വി രാഘവന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി.വി.കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. 

എണ്‍പത് വയസ്സ് പൂര്‍ത്തിയായ പ്രാദേശിക സമിതി അംഗങ്ങളെ ആദരിച്ചു. പ്രാദേശിക സമിതി അംഗങ്ങളുടെ മക്കളില്‍ 2021-22 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെ കാഷ് അവാര്‍ഡും ഉപഹാരവും നല്‍കി അനുമോദിച്ചു. 

ക്ഷേത്ര ആചാരസ്ഥാനികന്‍ അശോകന്‍ വെളിച്ചപ്പാടന്‍, ക്ഷേത്ര ഭരണസമിതി ജനറല്‍ സെക്രട്ടറി പി പി ചന്ദ്രശേഖരന്‍, വൈസ് പ്രസിഡന്റ് കൃഷ്ണന്‍ പാത്തിക്കാല്‍,  സി എച്ച് നാരായണന്‍, അഡ്വ. കെ ബാലകൃഷ്ണന്‍,  മിനി ഭാസ്‌കരന്‍,  കെ വി ബാലകൃഷ്ണന്‍,  എ ബാലകൃഷ്ണന്‍,  കെ ആര്‍ കുഞ്ഞിരാമന്‍,  എച്ച് വിശ്വംഭരന്‍, ബിന്ദു കുഞ്ഞിരാമന്‍,   സുനിത ബാബു,  രോഹിണി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. 

പ്രാദേശിക സമിതി സെക്രട്ടറി കെ ഉണ്ണികൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ കെ വി രാജഗോപാലന്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് മാതൃ സമിതിയുടെ നേതൃത്വത്തില്‍ കലാ-കായിക പരിപാടികളും തിരുവാതിരയും അവതരിപ്പിച്ചു.

Post a Comment

Previous Post Next Post