തൃശ്ശൂർ: പെരുമ്പിലാവിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരിമ്പിലാവ് സ്വദേശി റാഷിദിനെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.[www.malabarflash.com]
പരുവക്കുന്നിൽ വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് നെല്ലിപ്പറമ്പിൽ റാഷിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചിറമനേങ്ങാട് കുറഞ്ചിയിൽ ചന്ദ്രന്റെ മകളും റാഷിദിന്റെ ഭാര്യയുമായ ഗ്രീഷ്മ എന്ന റിൻഷയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകളാണ് റാഷിദിനെതിരെ ചുമത്തിയിരിക്കുന്നത്. ആറുവർഷം മുമ്പാണ് ഗ്രീഷ്മയും റാഷിദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. കോഴിക്കടയിലെ ജീവനക്കാരനായ റാഷിദ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും റാഷിദ് മകളെ മർദിക്കാറുണ്ടെന്നും ഗ്രീഷ്മയുടെ രക്ഷിതാക്കൾ പോലീസിന് മൊഴി നല്‍കിയിരുന്നു. പിന്നാലെയായിരുന്നു റാഷിദിനെ അറസ്റ്റ് ചെയ്തത്.
0 Comments