NEWS UPDATE

6/recent/ticker-posts

ഹിമാചലിൽ ഇഞ്ചോടിഞ്ച്; ബിജെപിക്ക് തുടർ ഭരണം പ്രവചിച്ച് എക്സിറ്റ് പോളുകൾ

ധരംശാല: ഹിമാചൽ പ്രദേശിൽ ബിജെപിക്ക് അധികാര തുടർച്ചയുണ്ടാകുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് സമാനമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം പിടിച്ചെടുക്കുമെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന. [www.malabarflash.com]

അതേസമയം ഇൻഡ്യാ ടു‍ഡേ എക്സിറ്റ് പോൾ കോൺ​ഗ്രസിന് അനുകൂലമാണ്. കോൺ​ഗ്രസിന് 30 മുതൽ 40 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് ഇൻഡ്യാ ടുഡേ പ്രവചനം. മറുവശത്ത് ആംആദ്മി പാർട്ടി വലിയ പ്രതിസന്ധി നേരിടുമെന്നാണ് പ്രവചനങ്ങൾ.

അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ, മറ്റു ജില്ലകളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ആകെ 833 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നാണ് ഇത്രയും സ്ഥാനാർത്ഥികൾ. മറ്റ് 89 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ ഒന്നിനാണ് നടന്നത്. രണ്ട് ഘട്ടങ്ങളിലെയും വോട്ടെണ്ണലിന് ശേഷം ഡിസംബർ 8 നാണ് ഫലപ്രഖ്യാപനം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഹമ്മദാബാദിലാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനം ബിജെപിയുടെ കോട്ടയായതിനാൽ റെക്കോർഡ് ഏഴാം തവണയാണ് പാർട്ടി ലക്ഷ്യമിടുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എഎപിയും കോൺഗ്രസുമാണ് മത്സരരംഗത്തുള്ള മറ്റ് പ്രധാന കക്ഷികൾ.

ഇത്തവണ ഗുജറാത്തിൽ, ബിജെപിയ്ക്ക് ക്ഷതമുണ്ടാക്കാൻ എഎപിക്കാവില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അതേസമയം, കോൺഗ്രസിൻറെ വോട്ട് ചോർത്തി സംസ്ഥാനത്തെ പ്രധാന പ്രതിക്ഷമാകാനുള്ള ശ്രമമാണ് ഇക്കുറി എഎപി നടത്തുന്നത് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് എഎപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആകെയുള്ള 182 സീറ്റിൽ 181 സീറ്റിലും ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്.

Post a Comment

0 Comments