ഉദുമ: സർവീസ് നിർത്തി വെച്ച ദേളി-അരമങ്ങാനം-മാങ്ങാട് വഴി കെ. എസ്. ആർ. ടി. സി. ബസ് സർവിസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ശക്തിയേറുന്നു.[www.malabarflash.com]
ഈ പ്രദേശത്തുകാർക്ക് ഏറെ ഉപകാരപ്രദമായിരുന്ന ബസ് സർവീസ് കോവിഡ് കാലത്ത് നിർത്തിവെക്കുകയായിരുന്നു. ഇതു സംബന്ധിച്ച് അരമങ്ങാനം (1,2) അമരാവതി, താമരക്കുഴി സി. പി. എം. ബ്രാഞ്ച് കമ്മിറ്റികൾ ജില്ല ട്രാൻസ്‌പോർട് ഓഫീസർക്ക് നിവേദനം നൽകി.
കെ. രാധാകൃഷ്ണൻ, സി. എ. പ്രദീപ്, പി. കുമാരൻ, കെ. കൃഷ്ണൻ , കണ്ണൻ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.
Post a Comment