കോഴിക്കോട്: ഇടിമിന്നലേക്ക് വിദ്യാർഥി മരിച്ചു. 10ാം ക്ലാസ് വിദ്യാർഥി പുതിയങ്ങാടി പൂഴിയിൽ റോഡ് അബ്ദുല്ലയുടെ മകൻ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മിന്നലേറ്റ് വഴിയരികിൽ വീണുകിടന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാരപറമ്പ് ഹൈസ്കൂളിലെ വിദ്യാർഥിയാണ്. മാതാവ്. നഫീസ.
ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നിലുമുണ്ടായിരുന്നു. പുതിയങ്ങാടിയിലേക്ക് സൈക്കിളിൽ പോകവെയാണ് അപകടമുണ്ടായത്. ഇതോടൊപ്പം, ഇടിമിന്നലിൽ ജില്ലയിലെ ഉള്ള്യേരി കാക്കഞ്ചേരിയിൽ വീടിെൻറ ഭിത്തിയും സീലിങ്ങും തകർന്നു. വീട്ടുകാർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായിട്ടില്ല.

Post a Comment